ആനന്ദപുരം: സപ്തതി ആഘോഷിക്കുന്ന ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്ക്കൂൾ 1992 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ ശുചീകരിച്ചു. വിദ്യാല പരിസരത്തെ ചുവരുകൾ ശുചിത്വ സന്ദേശങ്ങളും ചിത്രങ്ങളും വരച്ച് മോടി കൂട്ടി.
പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം പദ്ധതിക്കായി നാല് ബിന്നുകളും കൂട്ടായ്മ വിദ്യാലയത്തിലേക്ക് നൽകി വിദ്യാലയത്തിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് തുടർന്നുള്ള ശുചീകരണ പ്രവർത്തനം ഏറ്റെടുക്കും.മൂന്ന് വർഷം മുമ്പ് നട്ട തെങ്ങിൻ്റെ വിളവെടുത്ത് നാളികേരവും വിദ്യാലയത്തിലേക്ക് നൽകി ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ ബിന്നുകളും വിളവെടുത്ത ഉല്പന്നങ്ങളും ഏറ്റുവാങ്ങി.