കോടാലി: പതിനെട്ടാമത് IFFT യിൽ പത്തോളം ഭാഷകളിലെ ചിത്രങ്ങളോടൊപ്പം സംസ്കൃത സിനിമയായ പ്രതികൃതിയും അവതരിപ്പിക്കുന്നു. തൃശ്ശൂർ | INOX ൽ ശോഭ സിറ്റിയിൽ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ആദ്യമായാണ് ഒരു സംസ്കൃത സിനിമ തിരഞ്ഞെടുക്കുന്നത്. കൊടകരയുടെ സമീപപ്രദേശങ്ങളിൽ ചിത്രീകരിച്ച ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് കോടാലി നിവാസിയും ചെമ്പുച്ചിറ സ്കൂളിലെ സംസ്കൃതാധ്യപകനുമായ ഡോ. നിധീഷ് ഗോപിയാണ്.
ചിത്രം 2021 ഓഗസ്റ്റ് 22 ന് OTT വഴി റിലീസ് ചെയ്തിരുന്നു. ദേവ് ലാഗ് പ്രൊഡക്ഷൻസിനു വേണ്ടി പ്രവീൺ PR ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ശശിധരൻ ക്യാമറയും ഷിബിൻ കെ.ചന്ദ്രൻ എഡിറ്റിങ്ങും വിഷ്ണു ശിവ സംഗീതവും ചെയ്തിരിക്കുന്നു. നിപിൻ ഉണ്ണി, ചിന്മയി രവി, പ്രസാദ് മല്ലിശ്ശേരി, മാലിനി സജിത്, ലെയ്സൺ ജോൺ, അഖിൽ വേലായുധൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.