കൊളത്തൂർ : ഡൽഹി ആസ്ഥാനമായ സെൻട്രൽ സാൻ സ്ക്രീറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും വ്യാകരണ വിഭാഗത്തിൽ – വ്യാകരണവാങ്മയേ ഭോജകൃതശൃംഗാരപ്രകാശസ്യ യോഗദാനം – എന്ന വിഷയത്തിലാണ് ശരത് മിത്രൻ ഡോക്ടറേറ്റ് നേടിയത്. സാഹിത്യാസ്വാദനത്തിൻ്റെ സൗകുമാര്യതക്ക് ശബ്ദശാസ്ത്രജ്ഞാനം ആവശ്യമാണ് എന്ന വാദത്തെ ഒന്നുകൂടി ബലപ്പെടുത്തുന്ന ഒരു ഗവേഷണപ്രബന്ധമാണിത്.
കൊളത്തൂർ ഓലേടത്ത് സുമിത്രന്റേയും ശോഭയുടേയും മകനായ ശരത് മിത്രൻ കൊരട്ടി എം.എ.എം.എച്ച്.എസ്. വിദ്യാലയത്തിലെ സംസ്കൃതം അധ്യാപകനാണ്. ഭാര്യ വീണ ശരത് സംസ്കൃതവിദ്യാർത്ഥിനി കൂടിയാണ്.