ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണഹയർസെക്കൻ്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാകേരളവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ മികച്ച പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.സ്കിറ്റ് അവതരണം, പതിനാല് ജില്ലകളെ അവതരിപ്പിക്കൽ, ഗണിതരൂപങ്ങൾ വഞ്ചിപ്പാട്ട് രീതിയിൽ അവതരിപ്പിക്കൽ, നാടൻപാട്ട്,,കലാരൂപങ്ങൾ, വിവിധതൊഴിൽ രൂപങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി .കെ. വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ എം ജോൺസൻ അദ്ധ്യക്ഷനായി.മാനേജ് മെൻ്റ് പ്രതിനിധി എ .എൻ വാസുദേവൻ, പ്രിൻസിപ്പൽ ബി സജീവ് ,മാതൃസംഗമം പ്രസിഡൻ്റ് സ്മിത വിനോദ് , ബി .ബിജു എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ സ്വാഗതം പ്രധാന അദ്ധ്യാപകൻ ടി അനിൽകുമാറും നന്ദി ദിവ്യ കൃഷ്ണൻ .കെ യും നടത്തി. രക്ഷിതാക്കൾ ,പി.ടി.എ ,മാതൃസംഗമം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.