ചെമ്പുച്ചിറ: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ റോഡ് സുരക്ഷയെ കുറിച്ച് അവബോധം ജനിപ്പിക്കുന്നതിനായി വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
റോഡിലൂടെ വാഹനങ്ങളിലും അല്ലാതെയും യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റോഡ് നിയമങ്ങളെ കുറിച്ചും വ്യക്തമാക്കുന്ന ക്ലാസിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ജി എസ് ഐ ശ്രീ മനോഹരൻ സാർ നേതൃത്വം നൽകി. സ്കൂൾ എച്ച് എം ഇൻ ചാർജ് ശ്രീമതി ഗീതാ കെ ജി, പി ടി എ പ്രസിഡൻറ് ശ്രീ സുധീഷ് വി പി, ഹൈസ്കൂൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.