ചെമ്പുചിറ: ജി.എച്ച്.എസ്.എസ്. ചെമ്പുചിറ സ്കൂളിൽ വായനാദിനാചരണം എൽ. പി , യു .പി ,എച്ച്. എസ് വിഭാഗം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ .സുധീഷ് വി. പി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ബഹുമാന്യയായ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അശ്വതി വിബി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
എച്ച് .എം .ഇൻ ചാർജ് ശ്രീമതി. ഗീത കെ. ജി. സ്വാഗതം ആശംസിച്ച പരിപാടിയിൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി. അജിത പി .കെ . ആശംസാ പ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ബായി പി .വി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. വായനദിന പ്രതിജ്ഞ, കവി പരിചയം ,പുസ്തക പരിചയം, വായന ഗാനാലാപനം , കവിത നൃത്താവിഷ്കാരം ,ചാക്യാർകൂത്ത് (വേഷ അവതരണം ) എന്നീ വ്യത്യസ്ത ഇനം പരിപാടികൾ വേദിയിൽ അരങ്ങേറി.
ചാക്യാർ മലയാളലിപി പരിഷ്കരണവും മലയാള ഭാഷയുടെ മനോഹാരിതയും കുട്ടികൾക്ക് പകർന്നു നലകി തുടർന്ന് വിവിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും നടന്നു