
കൊടകര ; ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജി. അനൂപ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.പ്രിവന്റീവ് ഓഫീസര്‍ ക്യാബിന്‍ പാലോസ് ,സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേന്ദ്രന്‍ സി വി , ആളൂര്‍ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ക്ലീസണ്‍ സി ടി , അധ്യാപകരായ സോജന്‍ ടി ജോണ്‍ , ഫ്രാന്‍സിന്‍ ഒ എ, ജൂബി മാത്യു , ശ്രീ പ്രിയ പി , എന്നിവര്‍ പങ്കെടുത്തു. ലഹരി വിരുദ്ധ സെമിനാറിന് ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസേഴ്‌സ് ബിന്ദു സി സി, സ്വപ്ന സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി