ചെമ്പുചിറ: ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുചിറയിൽ എസ് പി സി യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. രാവിലെ 9: 30ന് ഓവുങ്ങൾ ജംഗ്ഷനിൽനിന്നും കോടാലി സെൻ്ററിലേക്ക് എസ് പി സി കേഡറ്റുകളുടെയും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ കാൽനടജാഥ നടത്തി.
തൃശൂർ റൂറൽ എസ് പി സി മുൻ എ ഡി എൻ ഓ യും വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുമായ ശ്രീ മനോഹരൻ, CPO അജിത ACPO വിസ്മി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകിയ ജാഥയെ കോടാലി സെന്ററിൽ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബി അഭിസംബോധന ചെയ്യുകയും ശ്രീ. മനോഹരൻ എസ് പി സി കേഡറ്റുകൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കോടാലി ജംഗ്ഷനിലെ കടകളിലും പൊതുജനങ്ങൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നൽകുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചാൽ അറിയിക്കേണ്ട നമ്പറുകൾ കൈമാറുകയും ചെയ്തു.
മയക്കു മരുന്നിന്റെയും മറ്റു ലഹരികളുടെയും അടിമത്തത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്പുച്ചിറ എസ് പി സി യൂണിറ്റും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിച്ച കളി തന്നെ ലഹരിക്ക് ആരംഭം കുറിച്ച് വൈകിട്ട് 3:00 മണിക്ക് ചെമ്പുച്ചിറ സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് വി പിയും സ്കൂൾ എച്ച് എം ഇൻ ചാർജ് ഗീത ടീച്ചറും ഒന്നിച്ച് എക്സൈസ് ഡിപ്പാർട്ട്മെൻറ് സ്പോൺസർ ചെയ്ത വിമുക്തി മിഷൻൻ്റെ ജഴ്സി കൈമാറി.വിമുക്തിയുടെ ജേഴ്സി അണിഞ്ഞ് എസ് പി സി സീനിയർ കേഡറ്റുകളും, എസ് പി സി ജേഴ്സി അണിഞ്ഞ് ജൂനിയർ കേഡറ്റുകളും മൈതാനത്തിൽ ഫുട്ബോൾ മാച്ചും നടന്നു.