വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പത്മിനി സുബ്രമണ്യത്തിന്റെ കവിതാ സമാഹാരമായ ‘അരയാലിലകൾ’ എന്ന കൃതിയെക്കുറിച്ച് പുസ്തക ചര്ച്ച സംഘടിപ്പിച്ചു. മുകുന്ദപുരം താലുക്ക് ലൈബ്രറി കൌൻസിൽ സെക്രട്ടറി ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡണ്ട് എ എം സുധീർ അധ്യക്ഷത വഹിച്ചു.കെ വി ഷൈലജ, ശ്രീധരൻ കളരിക്കൽ, സി എസ് സുഭാഷ്,കെ വി ജോയ്, രാജേഷ് കൊടകര, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിപ്പോർട്ട് : അനിത ദേവസ്യ