Breaking News

രക്തദാനവും നേത്രദാനവും ലക്ഷ്യമിട്ട്‌ “പ്രജ്വല്‍”

DSC03232കൊടകര കെ.സി.വൈ.എം. സംഘടനയുടെ പ്രജ്വല്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ഡയറക്‌ടര്‍ അഡ്വ.എ.ഡി. ബെന്നി ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്നു

കൊടകര: സെന്റ്‌ ജോസഫ്‌സ്‌ ഫെറോന ദേവാലയത്തില്‍ കെ.സി.വൈ.എം. സംഘടനയുടെ പ്രജ്വലിന്‌ തുടക്കമായി. ദാനമായി നിങ്ങള്‍ക്കു കിട്ടിയത്‌ ദാനമായി തന്നെ കൊടുക്കുവിന്‍ എന്ന ആപ്‌തവാക്യത്തോടെ രക്തദാനം നേത്രദാനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ പ്രജ്വല്‍ ലക്ഷ്യമിടുന്നത്‌. കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ ഡയറക്‌ടര്‍ അഡ്വ.എ.ഡി. ബെന്നി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഫെറോന വികാരി ഫാ വര്‍ഗ്ഗീസ്‌ ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ അസി. വികാരി ഫാ. അരുണ്‍ തെക്കിനേത്ത്‌, ആനിമേറ്റര്‍ സി. റുഡോള്‍ഫ്‌ സി.എച്ച്‌.എഫ്‌, ട്രസ്റ്റി വില്‍സണ്‍ കൊമ്പാറക്കാരന്‍ ,പ്രജ്വല്‍ കോഡിനേറ്റര്‍ തോംസണ്‍ തന്നാടന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!