കൊടകര : വാസുപുരം പാലത്തിനു സമീപം 110. K . V ലൈനിന്റെ പോസ്റ്റുകളിൽ കട്ട് വള്ളികൾ പടർന്ന് കയറി ഭീഷിണി ഉയർത്തുന്നു. മൂന്നോളം കാലുകളിൽ വള്ളി പടർപ്പുകൾ വളർന്ന് നില്ക്കുന്നുണ്ട്. ഇവ ഇലക്ട്രിക് ലൈനിലും ചുറ്റിപടർന്നു കിടക്കുകയാണ്. മഴക്കാലം ആയതിനാൽ ഇവയിലൂടെ വൈദുതി പ്രവഹിച്ച് അപകട സാധ്യത ഉണ്ടെങ്ങിലും വൈദ്യതി വകുപ്പ് ഇവ നീക്കം ചെയ്യാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.