കോടാലി : കോടാലിയിൽ പ്രവർത്തിക്കുന്ന മറ്റത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ല എന്ന് പരാതി. ഇപ്പോൾ ഹോസ്പിറ്റലിൽ ആകെ ഉള്ളത് 3 ഡോക്ടർമാർ മാത്രമാണ്. രാത്രിയിൽ ഇവരുടെ സേവനം ഇല്ലാത്തതിനാൽ ഹോസ്പിറ്റൽ പൂട്ടി ഇടുകയാണ് പതിവ്. പുറമേ ഒരു ബോർഡും വച്ചിരിക്കും- “ഇന്ന് രാത്രി 8 മണിക്ക് ശേഷം ഡോക്ടർ ഉണ്ടായിരിക്കുന്നതല്ല.”
സാധാരണക്കാർ ധാരാളമായി ആശ്രയിക്കുന്ന ഒരു ആശുപത്രി ആണ് ഇതു. രാത്രി സമയത്ത് ഡോക്ടറെ കാണണമേങ്ങിൽ സ്വകാര്യ ഹോസ്പിടലുകളെ ആശ്രയിക്കേണ്ട ഗതിയണിപ്പോൾ. ഡോക്ടർ ഇല്ലാതെ നേഴ്സ്മാർ പ്രാഥമിക ശുശ്രൂഷ പോലും നല്ക്കാൻ തെയ്യറാകുന്നില്ല.
ഡോക്ടർമ്മാരുടെ അപര്യാപ്തത സംബന്ധിച്ച കാര്യങ്ങൾ മേലധികാരികളെ രേഘാ മൂലം അറിയിച്ചിട്ടുണ്ട് എന്ന അറിയിപ്പും ആശുപത്രിയിൽ പതിപ്പിച്ചിട്ടുണ്ട്. ഇനി ദീർഘ നാൾ നീണ്ട കാത്തിരിപ്പ്, മേലധികാരികൾ എന്നാണാവോ ഇതിനൊരു പരിഹാരം കാണുന്നത്.
റിപ്പോർട്ട് : മുഹമ്മദ് മിദിലാജ്.