Breaking News

വനിത സംഘം രൂപീകരിച്ചു.

കൊടകര: എസ്‌.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ 3025ാം നമ്പര്‍ പേരാമ്പ്ര ശാഖയുടെ വനിത സംഘം, യൂത്ത്‌ മൂവ്‌മെന്റ്‌, ബാലജനയോഗം എന്നീ സംഘടനകളുടെ സംയുക്ത രൂപീകരണയോഗം നടന്നു. യൂണിയന്‍ പ്രസിഡന്റ്‌ ഗോപികുണ്ടനി ഉദ്‌ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ്‌ ബാബു കെ.കെ. അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി സി.കെ. സുകുമാരന്‍ സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ്‌ സി.കെ. മോഹന്‍ദാസ്‌, യോഗം ഡയറക്‌ടര്‍ എ.ബി.ചക്രപാണി ശാന്തികള്‍, യൂണിയന്‍ കൗണ്‍സിലര്‍ പി.കെ. സുഗതന്‍, യൂത്ത്‌ മൂവ്‌മെന്റ്‌ സെക്രട്ടറി മധു വള്ളിവട്ടത്തുകാരന്‍, വൈസ്‌ പ്രസിഡന്റ്‌ ലെനിന്‍ ചന്ദ്രന്‍, വനിത സംഘം പ്രസിഡന്റ്‌ ലൗലി സുധീര്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!