Breaking News

കൊടകരയിൽ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധപ്രകടനം

കൊടകര: കൊടകരയില്‍ സി.പി.എം., ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സിന്റെ കൊടികള്‍, തോരണങ്ങള്‍, ഫ്‌ളക്‌സ്‌ എന്നിവ നശിപ്പിച്ചെന്നാരോപിച്ച്‌ മണ്‌ഡലം കോണ്‍ഗ്രസ്സ്‌ (ഐ) യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കൊടകരയില്‍ പ്രതിഷേധപ്രകടനം നടത്തി. കോണ്‍ഗ്രസ്സ്‌ (ഐ) മണ്‌ഡലം പ്രസിഡന്റ്‌ കെ.കെ.നാരായണന്‍, ഡി.സി.സി. മെമ്പര്‍ എം.കെ. ഷൈന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വിനയന്‍ തോട്ടാപ്പിള്ളി, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ മണ്‌ഡലം പ്രസിഡന്റ്‌ ജസ്റ്റിന്‍ പൊന്മിനിശ്ശേരി, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ സംസ്ഥാന സെക്രട്ടറിമാരായ ഡെല്‍ജിത്ത്‌, ഷോണ്‍ പെല്ലിശ്ശേരി, പാര്‍ലിമെന്റ്‌ സെക്രട്ടറി പ്രനീല ഗിരീശന്‍, മണ്‌ഡലം ഭാരവാഹികളായ ഇ. ഗിരീശന്‍, ഡേവിസ്‌ ഈച്ചരത്ത്‌, ഐ.എന്‍.ടി.യു.സി. മണ്‌ഡലം പ്രസിഡന്റ്‌ ആന്റണി വെട്ടത്ത്‌പറമ്പില്‍, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫിനി മാത്യു, വൈസ്‌ പ്രസിഡന്റ്‌ രഞ്‌ജിത്ത്‌, ഷാജു മാളിയേക്കല്‍, ഷാജു ലെന്‍സ്‌മാന്‍, ആല്‍ബിന്‍, അനില്‍ലാല്‍, ജോജു ചുള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!