കൊടകര : 2012-13 ലെ ദേശീയ അധ്യാപക അവാര്‍ഡിന് തൃശൂര്‍ മറ്റത്തൂര്‍ കോടാലി ഗവ.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന എ.വൈ.മോഹന്‍ദാസ് അര്‍ഹനായി.സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വെള്ളിമെഡലും അടങ്ങുന്ന അവാര്‍ഡ് അധ്യാപക ദിനമായ സെപ്‌തംബര്‍ 5 ന് ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി സമ്മാനിക്കും.തൊടുപുഴ കറുത്തകുന്നേല്‍ ശ്രീധരന്‍നായരുടേയും ജാനകിയമ്മയുടേയും മകനായ മോഹന്‍ദാസ് 1985 ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്.തൃശൂര്‍ജില്ലയിലെ തൃക്കണായ,കോണത്തുംകുന്ന്,ചാവക്കാട് കടപ്പുറം,കാരുമാത്ര,ഓണക്കൂര്‍,മലക്കപ്പാറ എന്നിവടങ്ങളില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം 2007 ലാണ് പ്രധാനാധ്യാപകനായി മലയോരഗ്രാമമായ മറ്റത്തൂരിലെ കോടാലി ഗവ.എല്‍.പി സ്‌കൂളിലെത്തുന്നത്.ഈ വിദ്യാലയത്തെ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാതൃകയാക്കുകയായിരുന്നു ഇദ്ദേഹം.ജില്ലാ പി.ടി.എ അവാര്‍ഡ്,സംസ്ഥാന അധ്യാപക അവാര്‍ഡ്,സംസ്ഥാന സര്‍ക്കാരിന്റെ ജൈവവൈവിധ്യ സ്‌പെഷ്യല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.6 വര്‍ഷം കോടാലി ഗവ.എല്‍.പി സ്‌കൂളില്‍ സേവനം അഌഷ്‌ഠിച്ച ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ 30 നാണ് വിരമിച്ചത്. ഭാര്യ:സുജ.മക്കള്‍:അഖില്‍,അര്‍ച്ചന.