Breaking News

പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ രാമായണമാസാചരണം

കൊടകര: പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ രാമായണമാസാചരണം 17 മുതല്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.17 ന്‌ രാവിലെ 5.30 ന്‌ മഹാഗണപതിഹോമം,7 മുതല്‍ രാമായണം പാരായണവും പ്രഭാഷണവും 19 ന്‌ രാവിലെ 10 ന്‌ ശോഭായാത്രയും ശ്രീരാമപട്ടാഭിഷേകവും എന്നിവയുണ്ടാകും.19 മുതല്‍ ദേവീനവാഹയജ്ഞത്തിന്‌ തുടക്കമാകും.കൊളത്തൂര്‍ പുരുഷോത്തമനാണ്‌ യജ്‌ഞാചാര്യന്‍.യജ്ഞം 28 ന്‌ സമാപിക്കും.29 ന്‌ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടക്കും.ലക്ഷാര്‍ച്ചനക്ക്‌ തന്ത്രിമാരായ തെക്കേടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി നടുവത്ത്‌ പത്മനാഭന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ ഇ.കൃഷ്‌ണന്‍നായര്‍, ടി.ശിവന്‍, കൊടകര അനൂപ്‌,പി.ഡി.അനീഷ്‌ എന്നിവര്‍ പങ്കെടുത്തു. കലശത്തില്‍ രക്ഷ വിടര്‍ത്തി പൂജ, മുളപൂജ, പ്രാസാദ പ്രതിഷ്‌ഠ , പ്രതിഷ്‌ഠയ്‌ക്ക്‌ പാണി, ജീവകലശം, നിദ്രാകലശം, കുംഭേശകലശം, ശ്രീകോവിലിലേക്ക്‌ എഴുന്നള്ളിക്കല്‍, പുന പ്രതിഷ്‌ഠ, കുംഭേശകലശാഭിഷേകം , തദനന്തര ക്രിയകള്‍, പ്രതിഷ്‌ഠാബലി, പ്രതിഷ്‌ഠാ ദക്ഷിണ എന്നിവ നടന്നു. വൈകീട്ട്‌ ശ്രീകോവിലില്‍ ദീപസ്ഥാപനം,നിയമം, നിശ്ചയിക്കല്‍, നടയടയ്‌ക്കല്‍, ദീപാരാധന, മുളപൂജ, മണ്‌ഡപത്തില്‍ അത്താഴപൂജ എന്നിവ ഉണ്ടായി. ചടങ്ങുകള്‍ക്‌ തന്ത്രി അഴകത്ത്‌ ത്രിവിക്രമന്‍ നമ്പൂതിരി,ഹരിദത്തന്‍ നമ്പൂതിരി,മേല്‍ശാന്തി ഹരിദത്തന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹച്ചു.17 ന്‌ രാവിലെയാണ്‌ നടതുറപ്പ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!