കൊടകര : തൃശൂര്‍ ഐ.എം.എ ബ്ലഡ്ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കലാലയത്തുള്ളികള്ഡ രക്തദാനയജ്ഞത്തിലെ ജില്ലാതല അവാര്‍ഡ്ദാനച്ചടങ്ങ് ഇന്ന് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ഉച്ചക്ക് 2 ന് നടക്കും.ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട രൂപത മെത്രാന് പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സി.രവീന്ദ്രനാഥ് എം.എല്‍.എ അവാര്‍ഡ് ദാനം നടത്തും.ചാലക്കുടി ഡി.വൈ.എസ്.പി ടി.കെ.തോമസ് രക്തദാന സര്‍ട്ടിഫിക്കറ്റ് വിതരണവും ഗയകന്‍ ഫ്രാങ്കോ സമ്മാനദാനവും നടത്തും.തൃശൂര്‍ ഐ.എം.എ ബ്ലഡ്ബാങ്ക് ഡയറക്ടര്‍ ഡോ.വി.കെ.ഗോപിനാഥന്, ഫാ.ആന്റോ ആലപ്പാടന്‍, ജോസ് ,ജെ.ചിറ്റിലപ്പിള്ളി, ടി.ഗോപാലകൃഷ്ണന്, സെബി വല്ലച്ചിറക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.