കൊടകര : ആലത്തൂര്‍ എ.എല്‍.പി.എസ്. സ്‌കൂള്‍ തൃശൂര്‍ ജില്ലയിലെ മികച്ച പി.ടി.എ. യ്‌ക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. വൈവിധ്യമുള്ള 32 പരിപാടികളെ വിലയിരുത്തിയാണ് അവാര്‍ഡ് ലഭിച്ചത്. പഠനപ്രവര്‍ത്തനങ്ങള്‍ രസകരമാക്കല്‍, വൈവിധ്യമുള്ള പഠനാഌഭവങ്ങള്‍, കൃഷി, രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നീ മേഖലകളില്‍ പി.ടി.എ.യുടേയും നാട്ടുകാരുടേയും, വിദ്യാഭ്യാസവകുപ്പ്, എം.എല്‍.എ., ത്രിതല പഞ്ചായത്തുകള്‍, കൃഷിവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെയും സഹായത്താലാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ ഒന്നാം സ്ഥാനവും തൃശൂര്‍ ജില്ലയില്‍ പ്രമറി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി. സ്‌കൂള്‍ ഗ്രാ ബാഗ് പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം കൃഷി ഓഫീസര്‍ സുജാത സ്‌കൂള്‍ പ്രതിനിധി ദിദി കൃഷ്‌ണയ്‌ക്ക് നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ചിട്ടയായ പ്രവര്‍ത്തനത്തിനെ പുതുക്കാട് നിയോജക മണ്‌ഡലം എം.എല്‍. എ. പ്രാഫ. സി. രവീന്ദ്രനാഥ് അഌമോദിച്ചു.
വിദ്യാലയ അന്തരീക്ഷം പഠനാഌഭവങ്ങള്‍ക്ക് വേദിയായി മാറണമെന്നും വിദ്യാലയം വരുന്നവര്‍ക്കെല്ലാം അറിവ് ലഭിക്കുന്നിടമാകണമെന്നും എം.എല്‍. എ. അഭിപ്രായപ്പെട്ടു. “”നക്ഷത്രവനം” പദ്ധതി വിദ്യാലയമായി ആലത്തൂര്‍ സ്‌കൂളിനെ പ്രഖ്യാപിച്ചു. ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എം.ഡി. ലീന സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ആര്‍.ലാലു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.എം. പ്രബിന്‍, സ്‌കൂള്‍ മാനേജര്‍ വേണുഗോപാലന്‍, പറപ്പൂക്കര കൃഷി ഓഫീസര്‍ സുജാത, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കൃഷ്‌ണകുമാര്‍, പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്‌ണന്‍, രമാ നീലകണ്‌ഠന്‍ എന്നിവര്‍ സംസാരിച്ചു. സി.ജി. അനൂപ് നന്ദി പ്രകാശിപ്പിച്ചു.