Breaking News

അമ്മാവന്റെ വെട്ടേറ്റ് യുവതി ആസ്‌പത്രിയില്‍.

കൊടകര: കനകമല ചാറ്റിലാംപാടത്ത് യുവതിയെ അമ്മാവന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചാറ്റിലാംപാടം കുന്നുമ്മക്കര ദിനകരന്റെ മകള്‍ ശര്‍മിള(35) യെ ചാലക്കുടി സെന്റ് ജെയിംസ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ശര്‍മിളയുടെ അമ്മാവനും അയല്‍വാസിയുമായ മുപ്ലിയാന്‍ ബാലകൃഷ്ണനാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. ശര്‍മിളയുമായുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്ന് പ്രകോപിതനായ ബാലകൃഷ്ണന്‍ ഇവരെ തലയ്ക്ക് വെട്ടുകയായിരുന്നെന്നു പറയുന്നു. യുവതിയെ ആക്രമിക്കുന്നതു കണ്ട് വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. കൊടകര പോലീസ് ആദ്യം കൊടകര ആസ്​പത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി ചാലക്കുടി സെന്റ് ജെയിംസ് ആസ്​പത്രിയിലേക്ക് മാറ്റി.  കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!