Breaking News

ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

തൃശൂർ: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് മറ്റന്നാള്‍ മോട്ടോര്‍ വാഹന പണിമുടക്ക്. ഓട്ടോ ടാക്‌സികളും വാണിജ്യ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കും. എല്ലാ വാഹന ഉടമ സംഘങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ചയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. ലിറ്ററിന് 2.35 രൂപയുടെ വര്‍ധന. ഡീസല്‍ ലിറ്ററിന് 50 പൈസയും കൂട്ടി.വില വര്‍ധനയോടെ പെട്രോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. നികുതിയടക്കം 76 രൂപയിലധികം കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു നല്‍കണം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് അഞ്ചാം തവണയാണ് ഇന്ധന വില വര്‍ധന നടത്തിയത്. സംസ്ഥാനങ്ങളുടെ നികുതികൂടി വരുമ്പോള്‍ വില പിന്നെയും വര്‍ധിച്ചിട്ടുണ്ട്. വില ഇനിയും കൂട്ടാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണു സൂചന.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!