Breaking News

വിസ്മയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു ; വിസ്മയ ഫെസ്റ്റ് 2013 ശ്രദ്ധയാകര്‍ഷിക്കുന്നു.

KDA Vismaya Festകൊടകര : കൊടകര കെ.സി.വൈ.എം നടത്തുന്ന വിസ്മയ ഫെസ്റ്റ് 2013ന്റെ ഉദ്ഘാടനം എം.പി. കെ.പി. ധനപാലന്‍ നിര്‍വ്വഹിച്ചു. ആദ്യ ടിക്കറ്റ് വില്‍പ്പന കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസിന് നല്‍കി. അസിസ്റ്റന്റ് വികാരി ഫാ. ജിയോ കൈതാരത്ത്, ജോളി തരൂക്കര, ആന്റ് വടക്കേത്തല, തോംസന്‍ തന്നാടന്‍ , കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് ഡ്യൂമസ്.കെ. ദേവസി എന്നിവര്‍ പങ്കെടുത്തു. മണല്‍ചിത്ര പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ലോക പ്രശസ്ത കലാകാരന്‍ സി.എസ്. മേനോന്‍ ഇന്ന് (തിങ്കളാഴ്ച) ഉദ്ഘാടനം ചെയ്യും. മണല്‍ ചിത്ര രചനയില്‍ ഗിന്നസ് റെക്കോഡ് നേടിയ സുരേന്ദ്രന്‍ കൊടകര, ബാബു എടക്കുന്നി തുടങ്ങിയവരുടെ പ്രശസ്തമായ രചനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മണല്‍ചിത്ര പ്രദര്‍ശനം 18 വരെ ഉണ്ടായിരിക്കും. കൊടകരയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി പെറ്റ് ഷോ, മോട്ടോര്‍ഷോ, ഫ്‌ളവര്‍ഷോ, ആന്റിക് കളക്ഷന്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്ന വിസ്മയഫെസ്റ്റ് ഇതിനോടകം അനേകം പേരുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. ഒട്ടകപക്ഷിയുടെ മൊട്ട, ലോകത്തിലെ ഏറ്റവും വിഷമുള്ള പോക്യുപിന്‍ ഫിഷ്, ലക്കിസ്റ്റോണ്‍ ട്രി, ആലിലയില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍, ഈജിപ്ഷന്‍ പള്‍പ്പില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍, യാക്ക് മൃഗത്തിന്റെ കൊമ്പുകൊണ്ടു നിര്‍മ്മിച്ച ബുദ്ധ പ്രതിമ, മാര്‍ബിളില്‍ നിര്‍മ്മിച്ച ക്രോക്കറി ഐറ്റംസ്, നിരവധി ശങ്കുകളുടേയും,  വര്‍ണ്ണക്കല്ലുകള്‍, അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോസിലുകള്‍ തുടങ്ങിയവയുടെ വന്‍ശേഖരം ഒരുക്കിയിരിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!