Breaking News

ക്ഷേത്ര ഏകോപന സമിതി താലൂക്ക് കണ്‍വെന്‍ഷന്‍ പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ നടത്തി.

HinduAikyavediക്ഷേത്ര ഏകോപന സമിതി മുകുന്ദപുരം താലൂക്ക് കണ്‍വെന്‍ഷന്‍ കൊടകര പൂനിലാര്‍ക്കാവിൽ മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ഹരി മൂര്‍ക്കന്നൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ക്ഷേത്ര ഏകോപന സമിതി മുകുന്ദപുരം താലൂക്ക് കണ്‍വെന്‍ഷന്‍ കൊടകര പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ നടത്തി. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി ഹരി മൂര്‍ക്കന്നൂര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ആക്രമണവും അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികളുടെ കാര്യത്തിലും ജാഗ്രത പാലിക്കുകയും ക്ഷേത്ര ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി (ഹിന്ദു ഐക്യവേദി) ക്ഷേത്ര ഏകോപന സമിതി സംസ്ഥാന കണ്‍വീനറും കൂടിയായ എന്‍ .പി. പപ്പു പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ ശേഖരത്തിന്റെ കണക്ക് കാണിക്കണം എന്ന് പറഞ്ഞ് കത്തയച്ചതിലും വൈദിക ശ്രേഷ്ഠന്‍ ബ്രഹ്മശ്രീ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിനെ പൊലീസ് കയ്യേറ്റം ചെയ്തതിലും യോഗം പ്രതിഷേധിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. മധുസൂദനന്‍ പുതിയ ഭാരവാഹികളെ പ്രഖാപിച്ചു. യോഗത്തിന്റെ അദ്ധ്യക്ഷന്‍ പി.എന്‍ . അശോകന്‍ , സ്വാഗതം ഷോജി ശിവപുരം എന്നിവരും സംസാരിച്ചു. ചെയര്‍മാന്‍ ടി.ശിവന്‍, അദ്ധ്യക്ഷന്‍ ഉണ്ണി എടാട്ട്, കണ്‍വീനര്‍ എം. സുനില്‍കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!