Breaking News

കൊടകര പുത്തുകാവ് ക്ഷേത്രത്തില്‍ നവാഹയജ്ഞം.

കൊടകര : പുത്തുകാവ് ക്ഷേത്രത്തിലെ ദേവീഭാഗവതനവാഹയജ്ഞം 4 മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദിവസവും രാവിലെ 5 ന് ഗണപതിഹോമം, ലളിതസഹസ്രനാമം, ദേവീഭാഗവത പാരായണം എന്നിവയുണ്ടാകും.ചെറുശ്ശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍ . 5 ന് രാവിലെ 9.30 ന് തുളസീ പൂജ, 6 ന് രാവിലെ 10 ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 11 ന് ഒ.എസ്.സതീഷിന്റെ പ്രഭാഷണം, 7 ന് വൈകീട്ട് 4 ന് വൃക്ഷപൂജയും പ്രഭാഷണവും, 8 ന് വൈകീട്ട് 5 ന് കുമാരിപൂജ, 14 ന് രാവിലെ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും. ദേശീയ അധ്യാപക ജേതാവ് എ.വൈ.മോഹന്‍ദാസ് ആചാര്യനാകും. പത്രസമ്മേളനത്തില്‍ പുത്തുകാവ് ദേവസ്വം പ്രസിഡണ്ട് സുനില്‍കുമാര്‍ മണ്ണാംചേരി, സെക്രട്ടറി സതീശന്‍ തലപ്പുലത്ത്, ട്രഷറര്‍ എം.എന്‍ . ശശിധരന്‍ , കമ്മിറ്റിയംഗങ്ങളായ ഉണ്ണികൃഷ്ണന്‍ എടാട്ട്, ശശിധരന്‍ കാരൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!