Breaking News

കൊടകര ശിവരാമന്‍ നായര്‍ക്ക്‌ വീരശൃംഖല:സ്വാഗതസംഘം രൂപീകരിച്ചു.

Sivaramanകൊടകര:കുറുംകുഴല്‍ വിദ്വാന്‍ കൊടകര മഠത്തിക്കാട്ടില്‍ ശിവരാമന്‍ നായര്‍ക്ക്‌ വീരശൃംഖലനല്‍കി ആദരിക്കുന്നതുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണയോഗം ബി.ഡി.ദേവസി എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു.പെരുവനംകുട്ടന്‍ മാരാര്‍ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ്‌പ്രസിഡണ്ട്‌ വിനയന്‍ തോട്ടാപ്പിള്ളി,കെ.ആര്‍.സോമന്‍,മിനിദാസന്‍,പെരുവനം സതീശന്‍ മാരാര്‍,ചെറുശ്ശേരി കുട്ടന്‍ മാരാര്‍,കാളത്ത്‌ രാജഗോപാല്‍മേനോന്‍,കെ.രമേശ്‌,കൊടകര ഉണ്ണി,ചേന്ദമംഗലം ഉണ്ണികൃഷ്‌ണന്‍,വെളപ്പായ നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.ഡി.ദേവസി എം.എല്‍.എ (ചെയര്‍മാന്‍),കലാനിലയം ശിവദാസന്‍(ജനറല്‍ കണ്‍വീനര്‍),പി.എം.നാരായണന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!