അഖില കേരള ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ ഫൈനല്‍ മത്സരം വെള്ളിയാഴ്ച.

pcghs semiവെള്ളികുളങ്ങര : 17 ാം മത് പ്രസന്റേഷന്‍ ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റര്‍ സ്‌കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച രാവിലെ 9 ന് നടക്കും.ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസം നടന്ന ആദ്യ മത്സരത്തിൽ എല്‍. എഫ്. സി.ജി. എച്ച്. കൊരട്ടി ആതിഥേയ സ്‌കൂള്‍ ബി ടീമിന് എതിരെ ഏകപക്ഷീയമായി വിജയം കൈവരിച്ചു. രണ്ടാമത്തെ വാശിയേറിയ മത്സരത്തില്‍ സെന്റ് ജോസഫ് എച്ച്. എസ്. പിറവം, എച്ച്. എസ്. എസ്. കുന്നമംഗലത്തിനെതിരെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് വിജയിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു.

വൈകീട്ട് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പി.സി.ജി. എച്ച്. എസ്. വെള്ളിക്കുളങ്ങര ടീം ചാലക്കുടി ടീമിനെതിരെ മൂന്നു സെറ്റുകള്‍ക്കും, സെന്റ് ജോസഫ് എച്ച്. എസ്. പിറവം ടീം എല്‍. എഫ്. സി. ജി. എസ് കൊരട്ടി ടീമിനെ തോല്‍പിച്ച് ഫൈനലില്‍ പ്രവേശിച്ചു. പി.സി.ജി. എച്ച്. എസ്. വെള്ളിക്കുളങ്ങരയും പി.സി.ജി. എച്ച് വെള്ളിക്കുളങ്ങരയും സെന്റ് ജോസഫ് എച്ച്. എസ്. പിറവവും തമ്മിലാണ് ഫൈനൽ. മുഖ്യാതിഥിയായി ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസഫ് വേദി അലങ്കരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!