പ്രകൃതി കൃഷിയും നാടൻ പശു പരിപാലനവും സെമിനാർ

കൊടകര. പ്രകൃതി കൃഷിയും നാടൻ പശു പരിപാലനവും എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ശനിയാഴ്ച രാവിലെ 9.30.മുതൽ കോടാലി പതഞ്‌ജലി ട്രസ്റ്റ്‌ ഹാളിൽ നടക്കും.സിന്റിക്കേറ്റ് ബാങ്ക് മറ്റത്തൂർ ശാഖയും കോടാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന പതഞ്ജലി ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന് നിന്നുകൊണ്ട് എങ്ങിനെ കാർഷിക സമൃദ്ധിയുണ്ടാക്കാമെന്നും ആരോഗ്യകരമായ ജീവിതം നയിക്കാമെന്നും വിദഗ്ദ്ധർ ക്ലാസ്സെടുക്കും.

വിവിധയിനം നാടൻപശുക്കൾ,നാടൻ കാർഷിക വിഭവങ്ങൾ,പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. പരിപാടി മറ്റത്തൂർ കൃഷി ഓഫീസർ ബോബൻപോൾ ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് അംഗം എ.കെ.പുഷ്പാകരൻ അദ്ധ്യക്ഷത വഹിക്കും.പ്രകൃതി കൃഷി പരിശീലകൻ ആചാര്യ വിനയ്കൃഷ്ണ വിഷയാവതരണം നടത്തും.സിന്റിക്കേറ്റ് ബാങ്ക് മാനേജർ വി.സുരേന്ദ്രൻ സ്വാഗതവും പതഞ്ജലി ട്രസ്റ്റ് ചെയർമാൻ പി.പി.രാധാകൃഷ്ണൻ നന്ദിയും പറയും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!