Breaking News

തെരുവുനായ്‌ശല്യം രൂക്ഷം; നാട്ടുകാര്‍ ഭീതിയില്‍

Stray Dogsകൊടകര: മറ്റത്തൂര്‍ ,കൊടകര പഞ്ചായത്തുകളില്‍ തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമായത്‌ നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. കൊടകര ഇറച്ചിമാര്‍ക്കറ്റ്‌ പരിസരം, മേല്‍പ്പാലത്തിഌതാഴെ, കുംഭാരക്കോളനി, കാവില്‍ക്ഷേത്രപരിസരം എന്നിവിടങ്ങളില്‍ ഒറ്റക്കും കൂട്ടായും തെരുവുനായ്‌ക്കള്‍ അലയുകയാണ്‌. പലയിടത്തും പത്തുംപതിനഞ്ചും നായ്‌ക്കള്‍ ഒന്നിച്ചാണ്‌ അലയുന്നത്‌. ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെടുകയാണ്‌. പട്ടികള്‍ വട്ടം ചാടിയതിനെത്തുടര്‍ന്ന്‌ ബൈക്കുയാത്രികര്‍ അപകടത്തില്‍പെട്ട്‌ പരിക്കേല്‍ക്കുന്നത്‌ നിത്യസംഭവമാണ്‌.

നായ്‌ക്കളെ ഭയന്ന്‌ കുട്ടികളെ ഒറ്റക്കു പുറത്തേക്കുവിടാന്‍ വീട്ടുകാര്‍ക്കു പേടിയാണ്‌. ഇറച്ചിമാര്‍ക്കറ്റിന്റെ പരിസരത്ത്‌ പട്ടിക്കുട്ടികളെ ഉപേക്ഷിച്ചുപോകുന്നവരുമുണ്ട്‌. ഇവ മാര്‍ക്കറ്റിനകത്തെ മാംസാവശിഷ്‌ടങ്ങള്‍ കഴിച്ച്‌ നാട്ടുകാര്‍ക്ക്‌ പേടീസ്വപ്‌നമാകുകയാണ്‌. മാര്‍ക്കറ്റിഌസമീപത്തെ വീട്ടുകാര്‍ക്കും വ്യാപികള്‍ക്കും നായ്‌ക്കള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്‌. രാവിലെ ദേവാലയങ്ങളിലലേക്ക്‌ പോകുന്നവര്‍ക്കും പ്രഭാതനടത്തത്തിനിറങ്ങുന്നവര്‍ക്കും നായ്‌ക്കളുടെ ശല്യം അസഹനീയമാണ്‌. പാല്‍ക്കാരും പത്രവിതരണക്കാരും നായ്‌ക്കളുടെ ശല്യംമൂലം വളരെ പ്രയാസത്തിലാണ്‌.

മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ പലയിടങ്ങളിലും തെരുവുനായ്‌ക്കള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നത്‌ പതിവാണ്‌. മുരിക്കുങ്ങല്‍ താളൂപ്പാടം കണ്ണൂക്കാടന്‍ പൗലോസിന്റെ രണ്ട്‌ ആട്ടിന്‍കുട്ടികളെ തെരുവുനായ്‌ക്കള്‍ കഴിഞ്ഞദിവസം കടിച്ചും കൊന്നിരുന്നു. പഞ്ചായത്തിലെ മറ്റു പലയിടത്തും കഴിഞ്ഞ ഏതാഌം നാളുകളായി ഇവയുടെ ആക്രമണം ഉണ്ട്‌. പുലര്‍ക്കാലങ്ങളിലാണ്‌ കൂടുതലും വളര്‍ത്തുമൃഗങ്ങള്‍ തെരുവുനായ്‌ക്കളുടെ ആക്രമണിത്തിന്‌ ഇരയാവുന്നത്‌. വാഴത്തോപ്പിലും ഗ്രാമവീഥികളിലും കൂട്ടത്തോടെയാണ്‌ തെരുവുനായ്‌ക്കള്‍ അലയുന്നത്‌. ഏഴോളം തെരുവുനായ്‌ക്കളെ കണ്ടെത്തിയിരുന്നു. തെരുവുനായ്‌ ശല്യം തുടര്‍ച്ചായി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി.
ഫോട്ടോ : വിപിൻ ചന്ദ്രൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!