Breaking News

മോഡല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിന് മൂവ്വായിരത്തിലേറെ വിദ്യാര്‍ത്ഥികളെത്തി.

Kodakara Sahrdaya College - model entrance examകൊടകര : ഇരിങ്ങാലക്കുട രൂപത വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ  ഐ.ഡി.ഇ.ടി. ബഡ്ഡിങ്ങ് എഞ്ചിനീയർ സ്കോളർഷിപ്പ് പരീക്ഷയിൽ കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ മാതൃകയിൽ സൗജന്യമായാണ് മോഡൽ എന്ട്രന്സ് പരീക്ഷ നടത്തിയത്.

എന്ട്രന്സ് പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് വളരെ ഉപകാരപ്രദമായിരുനനു ഈ പരീക്ഷ. കോളേജിന്റെ സ്ഥാപക ചെയർമാൻമാർ ജെയിംസ് പഴയാറ്റിലിന്റെ ബഹുമാനാര്ത്ഥമാണ് ഈ സ്കോളര്ഷിപ്പ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയിലെ ആദ്യ അഞ്ച് റാങ്കുകാര്ക്ക് ക്യാഷ് അവാര്ഡും സര്ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 100 റാങ്കിനുള്ളില് വരുന്ന സഹൃദയ കോളേജില് ചേര്ന്ന് പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് നിബന്ധനകള്ക്ക് വിധേയമായി സ്കോളർഷിപ്പ് നല്കും.

പ്രമുഖ എന്ട്രന്സ് പരീക്ഷ പരിശീലകനായ പ്രൊഫ. പി.സി. തോമാസിന്റെ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ആന്റു ആലപ്പാടന് , ഡയറക്ടര് പ്രൊഫ. കെ.ടി. ജോസഫ്, പ്രിന്സിപ്പാള് ഡോ. സുധ ജോര്ജ്ജ് വളവി എന്നിവർപരീക്ഷ നടത്തിപ്പിന് മേല്നോട്ടം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!