കൊടകര : നെല്ലായി സെന്റ്മേരീസ് പള്ളിയിലെ തിരുന്നാള്‍ 27 മുതല്‍ 30 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27 ന് വൈകീട്ട് 5 ന് ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന് ജെയിംസ് പഴയാറ്റില്‍ കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാനയും പള്ളിയുടെ പ്രവേശനക്കവാട ആശീര്‍വാദവും നടക്കും. തുടര്‍ന്ന് എക്സൈസ്, മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ എക്സിബിഷന് നടക്കും.
വൈകീട്ട് 7 ന് നിലപ്പന്തലിന്റെ സ്വിച്ച്ഓണ്‍ കര്‍മം കൊടകര സി.ഐ.കെ.സുമേഷ് നിര്‍വഹിക്കും. 28 ന് രാവിലെ കുര്‍ബാന, പ്രസുദേന്തി വാഴ്ച, രൂപക്കൂട് എഴുന്നള്ളിപ്പ്, വൈകീട്ട് കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണം എന്നിവയുണ്ടാകും.29 ന് രാവിലെ പാട്ടുകുര്‍ബാന, വൈകീട്ട് തിരുന്നാല്‍ പ്രദക്ഷിണം, വര്‍ണമഴ എന്നിവയുണ്ടാകും.30 ന് അഌസ്മരണദിനാചരണവും വിശുദ്ധകുര്‍ബാനയും ഉണ്ടാകും.പത്രസമ്മേളനത്തില്ജോര്ജ് മഞ്ഞളി, കൈക്കാരന്മാരായ തോമസ് ചൂരക്കല്‍ ,ദേവസിക്കുട്ടി ആളൂക്കാരന്‍ ,ഡാന്റിസ് കൈപ്പിള്ളിപ്പറമ്പില് എന്നിവര്‍ പങ്കെടുത്തു.