കൊടകര: മറ്റത്തൂര്‍ കാവനാട് വീട്ടുകിണറ്റില്‍ വീണ് കാട്ടുപന്നി ചത്തു. കാവനാട് ആളൂക്കാരന്‍ ഉണ്ണിച്ചെക്കന്റെ വീട്ടിലെ കിണറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി വീണത്. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനപാലകരും ഫയര്‍ഫോഴ്സും എത്തി കാട്ടുപന്നിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പന്നി ചത്തു. നൂറു കിലോയോളം ഭാരമുള്ള വലിയ പന്നിയെ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.