നെല്ലായി പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി.

KDA Nellayi Church Kodikayattamനെല്ലായി : നെല്ലായി സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. സെബസ്‌ത്യാനോസിന്റെയും തിരുനാളിന്‌ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ നാളെ (ഞായറാഴ്‌ച 29/12/2013) രാവിലെ 10 മണിക്ക്‌ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്‌ക്ക്‌ ഫാ. ആന്റോ പാണാടന്‍ നേതൃത്വം നല്‍കും. ഫാ. ആന്റു ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും.

വൈകീട്ട്‌ 3 മണിക്ക്‌ തിരുനാള്‍ പ്രദക്ഷിണം. കൊടിയേറ്റത്തിന്‌ വികാരി ബെന്നി കരിമാലിക്കല്‍, തോമസ്‌ ചൂരയ്‌ക്കല്‍, ദേവസികുട്ടി ആളൂക്കാരന്‍, ഡാന്റീസ്‌ കൈപ്പിള്ളിപറമ്പില്‍, ജോര്‍ജ്ജ്‌ മഞ്ഞളി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!