Breaking News

മലയോരത്തിന്റെ മനംകവര്‍ന്ന് ഗുരുവായൂര്‍ പദ്മനാഭന്‍

Elephantകോടാലി: കാത്തുനിന്ന പുരുഷാരത്തിന്റെ മനസ്സില്‍ ആനക്കാഴ്ചയുടെ പൊലിമ നിറച്ച് ഗജരത്‌നം ഗുരുവായൂര്‍ പദ്മനാഭന്‍ എത്തിയപ്പോള്‍ നാട് ആവേശത്തിലായി. മലയോരനാട്ടില്‍ ആദ്യമായെത്തിയ ഗജരാജനെ കാണാന്‍ ഏറെപ്പേര്‍ എത്തിയിരുന്നു. കൊരേച്ചാല്‍ കിരാതപാര്‍വ്വതി സ്വയംഭൂ ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ആഘോഷത്തില്‍ പങ്കെടുപ്പിക്കാനാണ് ഗുരുവായൂര്‍ പദ്മനാഭനെ കോടാലിയില്‍ കൊണ്ടുവന്നത്.ആര്‍പ്പുവിളികളും താളമേളങ്ങളുമായാണ് കോടാലിക്കാര്‍ ആനയെ വരവേറ്റത്. തൃക്കാര്‍ത്തിക ആഘോഷത്തില്‍ പങ്കാളികളായ കോടാലി ദേശം ആല്‍ത്തറ സെറ്റിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ചേലക്കാട്ടുകര പാലം ജങ്ഷനില്‍നിന്ന് രണ്ട് ആനകളുടെ അകമ്പടിയോടെ സ്വീകരിച്ച് കോടാലി ആല്‍ത്തറ ജങ്ഷനിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഗജരത്‌നത്തെ പൊന്നാടചാര്‍ത്തി സ്വീകരിച്ചു. ആനയ്ക്ക് മധുരവും പഴങ്ങളും നല്‍കാനും ആളുകള്‍ ആവേശത്തോടെയെത്തി. ശനിയാഴ്ച വൈകീട്ട് കോടാലി ദേശത്തിന്റെ താലി ആഘോഷത്തില്‍ ഗുരുവായൂര്‍ പദ്മനാഭനെ പങ്കെടുപ്പിക്കും. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!