Breaking News

വേദ രഹസ്യം തേടി അന്താരാഷ്ട്ര വേദപണ്ഡിതർ‍ കൈമുക്കുമനയിൽ‍

KAIMUKKU MANAകൊടകര : കോഴിക്കോട് ജനുവരി 7 മുതൽ 10 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര ശിൽപശാലയിൽ പങ്കെടുത്ത വേദപണ്ഡിതർ വേദഗ്രാമങ്ങളും വേദ പാരമ്പർയങ്ങളും നേരിട്ടു കാണുന്നതിനും പഠിക്കുന്നതിനും വേണ്ടി കൈമുക്കുമനയിലെത്തി. 20 ഓളം രാജ്യങ്ങളിൽ നിന്നായി പങ്കെടുത്ത 70 ഓളം വേദപണ്ഡിതന്മാരിൽ 30 ഓളം പേരാണ് ഇവിടെ എത്തിയത്. മദ്ധ്യകേരളത്തിലെ വേദഗ്രാമങ്ങളും വേദ പാരമ്പർയവുമാണ് ഇവർ നേരിട്ടു കാണുന്നത്.

യു.എസ്.എ. യിലെ ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. മൈക്കേൽ വിൽസന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര പണ്ഡിതന്മാർ കൈമുക്ക് മനയിൽ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പാലക്കാട് കൊടുത്തിരപ്പിള്ളി ഗ്രാമത്തിലുള്ള തമിഴ് പാരമ്പർയം സൂക്ഷിക്കുന്ന ജൈമനീയ സാമവേദ ശാഖ ഇവർ സന്ദർശിച്ചിരുന്നു. തുടർന്ന് തൃശൂർ ജിൽലയിലെ പാന്നാളിലെ കേരളീയ നമ്പൂതിരി ശൈലിയിലുള്ള സാമവേദ പാരമ്പർയവും അവർ കണ്ടു മനസ്സിലാക്കി. അതിനുശേഷം കേരളത്തിലെ തൈത്തീരിയ യജുർവ്വേദ പാരമ്പർയം പഠിക്കുവാനും മനസ്സിലാക്കുവാനുമാണ് അവർ കൈമുക്ക് മനയിലെത്തിയത്.

കൈമുക്ക് മനയിലെ വൈദിക പാരമ്പർയവും ശ്രൗദ പാരമ്പർയം, താന്ത്രിക്, സ്മാർത്ത പാരമ്പർയങ്ങള് എന്നിവയെ കുറിച്ച് രാമന് അക്കിത്തിരിപ്പാടുമായി വിദേശപണ്ഡിതന്മാർ ദീർഘനേരം ചർച്ച ചെയ്തു. കാലടി സംസ്കൃത സർവ്വകലാശാലയിലെ വേദവിഭാഗം മുന് പ്രൊഫസറും അന്താരാഷ്ട്രശിൽപശാലയുടെ പ്രാദേശിക കോ-ഓഡിനേറ്റർമാരിൽ ഒരാളുമായ ഡോ. സി.എം. നീലകണ്ഡന് വിദേശപണ്ഡിതന്മാരെ പരിചയപ്പെടുത്തി. കൈമുക്ക് മനയിലെ സന്ധ്യാസമയത്തുള്ള അഗ്നിഹോത്രാനുഷ്ഠാനം നേരിട്ടു കണ്ട് മനസ്സിലാക്കിയാണ് പണ്ഡിതന്മാർ മടങ്ങിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!