പുതുക്കാട്: പാചകവാതക വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എട്ടിടങ്ങളില്‍ നിരാഹാരസമരം ആരംഭിച്ചു. പുതുക്കാട് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. തങ്കം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശിവരാമന്‍ നിരാഹാരസമരം അനുഷ്ഠിക്കുന്നു.
കോടാലിയില്‍ ഏരിയാ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
തലോരില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എന്‍.എന്‍. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍. രഞ്ജിത്, കെ.എന്‍. ഹരി, എം.കെ. ശശിധരന്‍, എന്‍.എം. സജീവന്‍, ഓമന കൃഷ്ണന്‍കുട്ടി, എന്‍.ടി. ശങ്കരന്‍, കെ.എ. രാജന്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ ഉപവാസമനുഷ്ഠിക്കുന്നുണ്ട്.
പ്രൊഫ. കെ.യു. അരുണന്‍, പി.കെ. ശിവരാമന്‍, കെ.എം. വാസുദേവന്‍, കെ.ജെ. സിക്‌സണ്‍, അശോകന്‍ പന്തല്ലൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. കടപ്പാട് : മാതൃഭൂമി