പുതുക്കാട് : ചൂടും വരള്‍ച്ചയും ശക്തിപ്രാപിക്കുമ്പോള്‍ മേഖലയില്‍ പലയിടത്തും കുടിവെള്ളം പാഴാകുന്നു. പുതുക്കാട് തങ്കപ്പമേനോന്‍ റോഡ് പ്രദേശത്ത് നാലിടത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. താലൂക്കാസ്പത്രി, ബ്ലോക്കോഫീസ്, വടക്കേ തൊറവ് പ്രദേശങ്ങളിലും പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ട്. പൈപ്പുകളുടെ ജോയിന്റുകളിലായി കാണുന്ന ചോര്‍ച്ച കാലപ്പഴക്കം കൊണ്ടും അറ്റകുറ്റപ്പണിയുടെ അഭാവം മൂലമുള്ളതാണെന്നും നാട്ടുകാര്‍ പറയുന്നു.
രണ്ടുമാസത്തോളമായി ഇവിടെ കുടിവെള്ളം പാഴാകുന്നു. അധികൃതരെ പലതവണ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പാഴായിപ്പോകുന്ന വെള്ളം റോഡില്‍ ഒഴുകി നിറയുന്നതിനാല്‍ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്.