Breaking News

തീർഥാടകർക്ക് ഭീഷണിയായി കൈ വരിയില്ലാത്ത ചിറക്കഴ പാലം.

Chirakkazha paalamകൊടകര : പഞ്ചായത്തിലെ തേശ്ശേരി – കനകമല റോഡിൽ കൈവരി തകർന്ന ചിറക്കഴ പാലം യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത പേരാമ്പ്രയിൽനിന്ന് കനകമല തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിലാണ് പാലം അപകടഭീഷണി ഉയർത്തുന്നത്. ജലസേചന തോടിന് കുറുകെയാണ് പാലം. ഇരു വശങ്ങളും വലിയ താഴ്ചയുള്ള ഭാഗത്ത്‌ വീതികുറഞ്ഞ റോഡിലൂടെ ഒരേ സമയം ഇരുഭാഗത്തേക്കും പോകാൻ വാഹങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത തടസം യാത്രക്കാർക്ക് ഭീഷണിയാണ്.

സ്വകാര്യ ബസ്സുകൾ ഉൾപ്പടെ നിരവധി വാഹങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോകുന്നത്. രാവിലെയും വൈകുന്നേരവും കാൽനടയായും സൈക്കിളിലും പോകുന്ന പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്കും പാലം ഭീഷണിയുയർതുന്നു. അടുത്തമാസം രണ്ടു മുതൽ കനകമല തീർഥാടനകാലം ആരംഭിക്കുന്നതോടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുക. പാലത്തിന്റെ ഇരുവശങ്ങളിലും കൈവരി സ്ഥാപിച്ച് സുരക്ഷഭീഷണിക്ക് ശാശ്വത പരിഹാരം കാണാനാമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!