കൊടകരയില്‍ നടന്ന തൃശ്ശൂര്‍ ജില്ലാ പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യന്‍ ഫുട്ബോള്‍ താരം പി.കെ. അനില്‍കുമാറും, 180 കിലോ ശരീര ഭാരമുള്ള ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ ടി.എസ്. ഇസ്മായിലുംചേര്ന്ന് പഞ്ച ഗുസ്തി പിടിച്ച് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര : തൃശ്ശൂര്‍ ജില്ലാ ആം റസ്ലിംഗ് അസോസിയേഷന്റെയും കൊടകര ഡ്രീം സ്റ്റൈല്‍ ഫിറ്റ്നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 38-ാമത് തൃശ്ശൂര്‍ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് കൊടകരയില്‍ നടന്നു. ഇന്ത്യന്‍ ഫുട്ബോള്‍ താരം പി.കെ. അനില്‍കുമാര്‍ 180 കിലോ ശരീര ഭാരമുള്ള ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ ടി.എസ്. ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ച ഗുസ്തി പിടിച്ച് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അഡ്വ. വി. ജോഷി ഫ്രാന്‍സീസ്, സെക്രട്ടറി എം.ഡി. റാഫേല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട്, എ. ജെ. ജെയ്മോന്, കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറി പി.കെ. അരുണ്‍ കുമാര്‍, കെ.ആര് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.