Breaking News

കുടിവെള്ളക്ഷാമം; കുട്ടികളും അധ്യാപകരും ദുരിതത്തില്‍

KDK BOYS SCHOOL STUDENTSകൊടകര ഗവ.നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനുശേഷം കൈകഴുകാന്‍ സ്‌കൂള്‍ കോമ്പൗണ്ടിനു പുറത്തെ പൊതുടാപ്പില്‍നിന്നും വെള്ളമെടുക്കുന്നു.

 കൊടകര:ഗവ.നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ വെള്ളം ലഭിക്കാതെ വിദ്യാര്‍ഥികളും അധ്യാപകരും ദുരിതത്തില്‍.വിദ്യാര്‍ഥികള്‍ കുടിവെള്ളത്തിനും കൈകാലുകളും പാത്രങ്ങളും കഴുകുന്നതിനുമൊക്കെ സ്‌കൂള്‍ കോമ്പൊണ്ടിനുപുറത്തെ പൊതുടാപ്പിനെ ആശ്രയിക്കുകയാണ്.സ്‌കൂളിലെ കിണറ്റില്‍ നിന്നുമാത്രമാണ് കുടിവെള്ളം സ്‌കൂള്‍ടാങ്കിലേക്കെത്തുന്നത്.

കുംഭമാസമായതോടെകിണറ്റിലെ വെള്ളംവറ്റുകയും കിണറ്റിലെ ചേറെടുക്കുകയും ചെയ്തു.എങ്കിലും കിണറ്റില്‍ വെള്ളമായിട്ടില്ല.സ്‌കൂളിനുമുന്‍വശത്തെ ടാപ്പില്‍നിന്നും കുട്ടികള്‍ വരിവരിയായിവന്നാണ് വെള്ളമെടുക്കുന്നതും പാത്രങ്ങള്‍ കഴുകുന്നതും.എന്നാല്‍ കോമ്പൊണ്ടിനകത്തുതന്നെ പകരം സംവിധാനം കണ്ടാലേ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതം മാറുകയുള്ളൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!