Breaking News

സഹൃദയയില്‍ ശാസ്ത്രസാങ്കേതിക ശില്പശാല

കൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്ര സാങ്കേതിക ശില്പശാല നടന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ടെക് മഹീന്ദ്രയുടെ സീനിയര്‍ വൈസ് പ്രസിഡണ്ട് അജിത് പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഡി. ആര്‍. ഡി. ഒ. – എന്‍.പി.ഒ.എല്‍. സീനിയര്‍ സയിന്റിസ്റ്റ് (ജി) ഡോ. തോമാസ് ആന്റണി പ്രബന്ധം അവതരിപ്പിച്ചു.

ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി പ്രൊഫ. കെ. ആര്‍. ജോയ്, അസി. പ്രൊഫ. പി. എ. ശില്പ, വിദ്യാര്‍ത്ഥി പ്രതിനിധി ചാന്ദ്‌നി വേണുഗോപാല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശാസ്ത്ര സാങ്കേതിക മത്സരങ്ങളില്‍ കേരളത്തിലെ വിവിധ കലാലയങ്ങളില്‍ നിന്നുള്ള 350ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇലക്‌ട്രോണിക്‌സിലെ നൂതന ആശയങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റ് പ്രദര്‍ശനം ശ്രദ്ധേയമായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!