Breaking News

കൊടകര ഗവ. എൽ.പി സ്കൂളിൽ വർഷികാഘോഷവും യാത്രയയപ്പും

lp school (1)കൊടകര : ഗവ. എൽ.പി സ്‌കൂളിന്റെ 106-ാം വാര്‍ഷികവും അധ്യാപക- രക്ഷാകര്‍തൃ മാതൃസംഗമദിനവും പ്രധാനാധ്യാപിക ടി.ആര്‍.സൈരന്ധ്രി ടീച്ചറുടെ യാത്രയയപ്പ് ചടങ്ങ് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ റോസിലി വർഗീസിന്റെ അധ്യക്ഷതയിൽ ചാലക്കുടി എം.എൽ.എ ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ വിനയൻ തോട്ടാപ്പിള്ളി വിരമിക്കുന്ന അദ്ധ്യാപിക ടി.ആര്‍.സൈരന്ധ്രി ടീച്ചറുടെ ഫോട്ടോ അനാഛാദനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ആർ സോമൻ, പഞ്ചായത്ത്  വിദ്യഭ്യാസ സ്ഥിരം സമിതി ചെയർപെർസണ്‍ കെ.വി. അമ്പിളി, ബിപി.ഒ എം.ഒ മാർട്ടിൻ കൊടകര ജി.എച്.എസ്.എസ് പ്രിൻസിപ്പൽ ജെസ്സി എം. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!