Breaking News

കുരിശുമുടി തീര്‍ത്ഥാടനം : ഉന്നതതല ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധികളുടെയും മീറ്റിംഗ്‌ നടന്നു.

IMG_1214കൊടകര : കനകമല കുരിശുമുടി തീര്‍ത്ഥാടനം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുവാന്‍ ഉന്നതതല ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധികളുടെയും സംയുക്ത മീറ്റിംഗ്‌ ചാലക്കുടി എം.എല്‍.എ ശ്രീ ബി.ഡി ദേവ ി അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

പോലീസ്‌, റവന്യു, ഫോറസ്റ്റ്‌, ഹെല്‍ത്ത്‌, ഇല്‌ക്‌ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍ തീര്‍ത്ഥാടകര്‍ക്കായുളള വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച്‌ വിപുലമായ ചര്‍ച്ചകള്‍ നടത്തി ജനപ്രതിനിധികള്‍ തീര്‍ത്ഥാടനനാളുകളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ വാഹനസൗകര്യം ഒരുക്കണമെന്ന്‌ എം.എല്‍.എ.യോട്‌ ആവശ്യപ്പട്ടെു 75-ാം മത്‌ തീര്‍ത്ഥാടനം വിപുലമായ സജ്ജീകരണങ്ങളോടെ നടത്തുവാന്‍ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന്‌ എം.എല്‍.എ ഉറപ്പുനല്‍കി.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ഡേവിസ്‌ അമ്പൂക്കന്‍ വികാരി ഫാ ജോണ്‍ കവലക്കാട്ട്‌, കൈക്കാരΣാരായ ആന്റു കുയിലാടന്‍, ജോസ്‌ കറുകുറ്റിക്കാരന്‍, ടോജോ കുയിലാടന്‍, തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഡേവിസ്‌ വെളിയന്‍, കേμസ്രമിതി പ്രസിഡന്റ്‌ വര്‍ങ്ങീസ്‌ കളത്തിങ്കല്‍, കണ്‍വീനര്‍മാര്‍, കുടുംബസΩളേന പ്രസിഡന്റുമാര്‍ എന്നിവര്‍ മീറ്റിംഗില്‍ സംസാരിച്ചു.

കനകമല കുരിശുമുടിയിലേക്കുള്ള പ്രധാന വഴിയായ പേരാമ്പ്ര – കനകമല റോഡ്‌ എത്രയും വേഗം പണിപൂര്‍ത്തിയാക്കണമെന്ന്‌ ബഹുമാനപ്പട്ടെ എം.എല്‍.എ ശ്രീ.ബി.ഡി.ദേവ ിയോട്‌ ജോയിന്റ്‌ കണ്‍വീനര്‍ ജോര്‍ജ്ജ്‌ പന്തല്ലൂക്കാരന്‍ ആവശ്യപ്പട്ടെു. ചാലക്കുടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ വി.ഒ പൈലപ്പന്‍ കുരിശുമുടി തീര്‍ത്ഥാടനത്തിഌവേണ്ട എല്ലാ സൗകര്യങ്ങളും വാഗ്‌ദാനം ചെയ്‌തു. ചാലക്കുടി ഡി.വൈ.എസ്‌.പി ടോമി സെബാസ്റ്റ്യന്‍ പോലീസ്‌ സേനയുടെ മുഴുവന്‍ സഹായവും തീര്‍ത്ഥാടന ദിവസങ്ങളില്‍ വാഗ്‌ദാനം ചെയ്‌തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!