Breaking News

സ്വരായനം:സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനവും ക്ഷേത്രാധികാരിസംഗമവും ഞായറാഴ്‌ച

Kodakara Sivaraman Nair1കൊടകര : കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായരെ വീരശൃംഖല അണിയിച്ച്‌ ആദരിക്കുന്ന സ്വരായനം പരിപാടിയുടെ മുന്നോടിയായുള്ള സ്വാഗതസംഘം ഓഫീസ്‌ ഉദ്‌ഘാടനവും ക്ഷേത്രാധികാരി സംഗമവും ഞായറാഴ്‌ച വൈകീട്ട്‌ 2.30 ന്‌ നടക്കും.

പൂനിലാര്‍ക്കാവ്‌ ക്ഷേത്രമൈതാനിയില്‍ ഒരുങ്ങിയ ഓഫീസിന്റെ ഉദ്‌ഘാടനം ബി.ഡി.ദേവസി എം.എല്‍.എയും വിവിധക്ഷേത്രഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ഷേത്രാധികാരി സംഗമം കാര്‍ത്തിക ഭജമണ്‌ഡപത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എം.പി.ഭാസ്‌കരന്‍ നായരും നിര്‍വഹിക്കും. ചടങ്ങില്‍ കലാമണ്‌ഡലം ശിവദാസ്‌ അധ്യക്ഷത വഹിക്കും. സ്വരായനത്തിന്റെ ലോഗോ പ്രകാശനം കൊടകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോസിലി വര്‍ഗീസും കൂപ്പണ്‍വിതരണോദ്‌ഘാടനം പെരുവനം കുട്ടന്‍ മാരാരും നിര്‍വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!