Breaking News

ഓണത്തിനൊരുകുല പഴം പദ്ധതി – നേന്ത്രവാഴകൃഷി പരിശീലനം നല്‍കി

KDA Sree Krishna School Anandapuram 2കൊടകര : വാഴപ്പിണ്ടിയില്‍ ചളി തേച്ചുപിടിപ്പിച്ചും വാഴക്കവിളുകളില്‍ വേപ്പിന്‍കുരു ചത ച്ചുവെച്ചും പിണ്ടിപ്പുഴുവിനെ തുരത്താമെന്നും ബോര്‍ഡോ മിശ്രിതം ഉപയോഗിച്ച് ഇലപ്പുഴുവിനെ പ്രതിരോധിക്കാമെന്നും കൃഷി ഓഫീസര്‍ പറഞ്ഞുകൊടുത്തപ്പോള്‍ അത് കുട്ടികള്‍ക്ക് പുതുമയുള്ള അനുഭവമായി മാറി.

കന്ന് തിരഞ്ഞെടുക്കുന്നതുമുതല്‍ വാഴക്കുല വെട്ടിയെടുക്കുന്നതുവരെയുള്ള നേന്ത്രവാഴകൃഷിയുടെ ശാസ്ത്രീയമായ അറിവ് കുട്ടികള്‍ കൗതുകത്തോടെ കേട്ട് പഠിച്ചു. വാഴത്തോട്ടം സന്ദര്‍ശിച്ച് പരിപാലനരീതികള്‍ നേരിട്ട് കണ്ടും കുട്ടികള്‍ കൃഷിയറിവ് ആസ്വദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!