Breaking News

പ്രവേശനം ഉത്സവമായി;  ഉണ്ണികളെ വരവേറ്റത് ഉണ്ണിയപ്പവും പാല്‍പ്പായസവുമായി


കൊടകര ഗവ എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ ഉത്ഘാടനം ചെയ്തു

കൊടകര: അറിവിന്റെ മധുരംനുകരാന്‍ അധ്യയനദിനാരംഭത്തില്‍ അക്ഷരമുറ്റത്തെത്തിയ ഉണ്ണികള്‍ക്ക് ഉണ്ണിയപ്പവും പഞ്ചാരപ്പായസവും ഇരട്ടിമധുരമായി.കൊടകര ഗവ എല്‍ പി സ്‌കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് മധുരംനല്‍കി കുരുന്നുകളെ സ്വീകരിച്ചത്.

പ്രവേശനോത്സവം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ എസ് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍ സൗജന്യ യൂണിഫോമും ഗ്രാമപഞ്ചായത്ത് അംഗം കെ എ തോമസ് സൗജന്യ പാഠപുസ്തകവും കെ വി ഗോപി നഴ്‌സറി പഠനോപകാരണവും വിതരണം ചെയ്തുപ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ .സി എസ് ജയന്തി ,സന്ധ്യാഅനില്‍കുമാര്‍ ടി പി ത്രേസ്സ്യ എന്നിവര്‍ പ്രസംഗിച്ചു

ജി.എന്‍.ബി.എച്ച്.എസില്‍ 
കൊടകര : ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ബ്ലോക്ക് മെമ്പര്‍ വി.വി. ജെസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിനു ജി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.എ. ലാലി, ഫസ്റ്റ് അസിസ്റ്റന്റ് എം.വി. മായാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

ഈ വര്‍ഷം മികച്ച വിജയം കാഴ്ചവെച്ച എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളെ പി.ടി.എ. വൈസ് പ്രസിഡന്റ് കെ.വി. മുരളി അനുമോദിച്ചു. യൂണിഫോം-പുസ്തകവിതരണം ഉദ്ഘാടനം എം.പി.ടി.എ. പ്രസിഡന്റ് ജയപ്രഭ രാജീവ് നിര്‍വ്വഹിച്ചു. നവാഗതരെ സ്‌കൂള്‍ കവാടത്തില്‍ നിന്ന് അദ്ധ്യാപകര്‍ കളഭമണിയിച്ച് സ്വീകരിച്ചു.

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍
കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് മെമ്പര്‍ ടി.വി. പ്രജിത്ത് ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗു പഠനോപകരണങ്ങളും വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി. പ്രസന്നകുമാര്‍, എം.പി.ടി.എ പ്രസിഡന്റ് സിന്ധു ഷാബു, ഹെഡ്മിസ്ട്രസ് കെ.എല്‍. ലിസി , ശ്രീകുമാര്‍ പി.വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍


ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ഡോണ്‍ ബോസ്‌കോ ഗേള്‍സ് ഹൈസ്‌കൂളില്‍ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. തോരണങ്ങളും ബലൂണുകളും ചാര്‍ത്തിയ വിദ്യാലയാങ്കണത്തിലേക്ക് താളമേളങ്ങളുടെ അകമ്പടിയോടെ കുരുന്നുകളെ സ്വീകരിച്ചു. വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് മണി ലാല്‍ അദ്ധ്യക്ഷത വഹിച്ചു. അറിവിന്റെ പുതുവര്‍ഷത്തിലേക്ക് കടന്നുവന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം അധ്യാപിക ജോമോള്‍ ബാസ്റ്റിന്‍ യോഗത്തില്‍ വായിച്ചു. ഹെഡ്മിസ്ട്രസ് സി. ജ്യോതി, അധ്യാപിക സിബി തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍
മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ പ്രവേശനോത്സവം യുവസാഹിത്സ്യകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു . പ്രവീണ്‍ എം .കുമാര്‍ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് എം .മഞ്ജുള മുഖ്യപ്രഭാഷണം നടത്തി.

എസ് എസ് എല്‍ സി ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ചള്ളിയില്‍ വിതരണം ചെയ്തു .ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുരേന്ദ്രന്‍ ഞാറ്റുവെട്ടി , പി ടി എ പ്രസിഡണ്ട് എ .കെ .രാജന്‍ , എം .പി ടി എ പ്രസിഡണ്ട് സില്‍ജ ശിവരാമന്‍ , രാജ്കുമാര്‍ രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!