Breaking News

കുട്ടികള്‍ വീണ്ടെടുത്തത് 18 നെല്‍വിത്തുകള്‍

MupliyamSchoolമുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ നെല്‍ച്ചെടികള്‍ക്കൊപ്പം.

മുപ്ലിയം : “രാജാവെ അങ്ങ് ഉണ്ട ചോറിനി ഞങ്ങളും ഉണ്ണും.” രാജ കുടുംബാംഗങ്ങള്‍ക്കു വേണ്ടി കൃഷി ചെയ്തിരുന്ന രക്തശാലി, പള്ളിയാരല്‍, വലിയ ചെന്നെല്ല്, തവര പുഞ്ച, മുണ്ടകന്‍ കുട്ടി, ജീരകശാല, കറുത്തഒാവുവട്ടന്, തവളക്കണ്ണന്‍, അടുക്കന്‍, വലിയ ചെന്നെല്ല്, കുട്ടമോടന്‍, മുണ്ടോന്‍, നാടന്‍ തൊണ്ടി, കുറുവ, കറുത്തനവര, ഒാക്ക പുഞ്ച, ഡൊസ ഭെര, നമ്പ്യാരമ്പന്‍, മുള്ളന്‍ മുണ്ടോന്‍ എന്നിവ ഇനി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികളുടെ പരിചരണത്തില്‍ തഴച്ചു വളര്‍ന്നത്.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അന്യം നിന്നുവെന്ന് കരുതിയ 18 ഇനം നെല്‍വിത്തുകളെ വീണ്ടെടുത്തത്. ഒരു സ്പൂണ്‍ വിത്താണ് ഇവര്‍ക്ക് ലഭിച്ചത്. കൃഷിഭവന്റെ ഗ്രാ ബാസുകളില്‍ വിത്തു വിതച്ച് ജെവ കൃഷി രീതിയില്‍ ജീവാണുസമൃദ്ധമായ ജീവാമൃതം മാത്രമാണ് വളമായി നല്‍കിയത്. സ്കൂളില്‍ നേരത്തെയെത്തുന്ന ആറു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഹരിതസേന എന്ന പേരില്‍ കാര്‍ഷിക ക്ലബ് രൂപീകരിച്ചാണ് സ്കൂളില്‍ പച്ചക്കറി അടക്കമുള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പുതുതലമുറകളുടെ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുകയും, പാരമ്പര്യ കൃഷിരീതി സംരക്ഷിക്കുകയും, ഒപ്പം ഭക്ഷ്യ സമൃദ്ധി കെവരിക്കുന്നതിന് ചെറിയ കെത്താങ്ങാകുക, സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് വിഷമയമില്ലാത്ത പച്ചക്കറി തയാറാക്കുക എന്നതും ലക്ഷ്യമായിരുന്നു.

MupliyamSchool1തക്കാളി, പയര്‍, വെണ്ട, കോളിഫ്ലവര്‍, കാബേജ്, ചീര എന്നിവ അടക്കമുള്ള പച്ചക്കറികളും ഇവര്‍ നട്ടു വിളവെടുത്തു. പരിസ്ഥിതി കര്‍ഷക പ്രചാരകന്‍ ടിബിന്‍ പാറയ്ക്കല്‍ നിര്‍ദേശങ്ങളും പിന്തുണയും നല്‍കി. പ്രധാനാധ്യാപിക പി. ഉഷാദേവി, ഹരിത ക്ലബ് കണ്‍വീനര്‍ ബിജി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ യു. നന്ദകുമാരന്‍, പിടിഎ പ്രസിഡന്റ് ടി.എം. ജയന്‍ എന്നിവര്‍ പിന്തുണയേകി. പുതുവര്‍ഷ പുലരിയില്‍ നാടന്‍ നെല്‍വിത്ത് വിളവെടുപ്പ് സി. രവീന്ദ്രനാഥ് എംഎല്‍എ ഉദ്¸ാടനം ചെ‡ും. ഉല്‍പാദിപ്പിച്ച വിത്ത് കര്‍ഷകര്‍ക്ക് കെമാറുകയെന്നതും ലക്ഷ്യമിടുന്നു. കടപ്പാട് : മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!