Breaking News

വിവിധ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാദിനം

കൊടകര:പേരാമ്പ്ര ചെറുകുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. മഹാഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകള്‍, അഭിഷേകം, ശ്രീഭൂതബലി, അന്നദാനം, സഹസ്രനാമാര്‍ച്ചന, ഭസ്മാഭിഷേകം എന്നിവയുണ്ടായി.

കൊടകര:ആലത്തൂര്‍ മുണ്ടക്കല്‍ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഗണപതിഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകള്‍, പ്രസാദ ഊട്ട് എന്നിവയുണ്ടായി.

പുനപ്രതിഷ്ഠാമഹോത്സവം സമാപിച്ചു
കൊടകര:കനകമല കലേടം മഹാദേവ-വിഷ്ണു ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാമഹോത്സവം സമാപിച്ചു.പ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് തന്ത്രി ഡോ.കാരുമാത്ര വിജയന്‍ കാര്‍മികത്വം വഹിച്ചു.കാഴ്ചശിവേലിക്ക് ഇരുദേവന്‍മാരുടേയും തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു.4 ആനകള്‍ അണിനിരന്നു.പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കി.

പ്രതിഷ്ഠാദിനവും പൊങ്കാലയും ഇന്ന്

കോടാലി:കൊരേച്ചാല്‍ കിരാതപാര്‍വതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പൊങ്കാലയും 11 ന് ആഘോഷിക്കും.ക്ഷേത്രം തന്ത്രി അഴകത്ത് വിഷ്ണു നമ്പൂതിരി കാര്‍മികത്വം വഹിക്കും. സിനിമാതാരം ലക്ഷ്മിപ്രിയ ആദ്യ പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. പത്രസമ്മേളനത്തില്‍ സബ്രന്‍ കുറ്റിലിക്കാടന്‍, കെ.ആര്‍.വിജയന്‍, സത്യന്‍ പള്ളാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!