Breaking News

മോഷണ കേസ്സിലെ പ്രതി ആറു വര്‍ഷത്തിനുശേഷം പിടിയില്‍

KDA Moshanam Arrestകൊടകര : വര്‍ക്ക്ഷാപ്പില്‍നിന്നും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ മോഷണം നടത്തിയ കേസിലെ പ്രതി ആറു വര്‍ഷത്തിനുശേഷം പിടിയില്‍. കൊടര മാര്‍ക്കറ്റിനകത്തുള്ള എന്‍ജിന്‍ റിപ്പയറിംഗ് വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും 2-8-2008 രാത്രി വാഹനങ്ങളുടെ പണിതുവച്ചിരുന്ന ഗിയര്‍ ബോക്‌സുകള്‍ , ഹൗസിംഗ് തുടങ്ങിയവ മോഷണം നടത്തി വില്‍പ്പന നടത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന കൊടകര കൊടകര കരുവാന്‍ വീട്ടില്‍ കൊളത്തൂര്‍ ദേശത്ത് വിനയന്‍ (40) എന്നയാളെ അറസ്റ്റു ചെയ്തു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ കോഴിക്കോടുനിന്നാണ് അറസ്റ്റു ചെയ്തത്. ഈ കേസിലെ പ്രതികളായിരുന്ന പോട്ട പറമ്പിക്കാടന്‍ വിനോദ്, കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസ്, വട്ടേക്കാട് പന്തേപ്ലാക്കല്‍ ബിനു എന്ന ജാക്കി ബിനു, മനക്കുളങ്ങര കൊറ്റിക്കല്‍ എന്നിവരെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. കൊടകര എസ്.ഐ. എം.രാജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.കെ. സുരേഷ്, കെ.സി. ഗോഗുലന്‍, ഷോബി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!