Breaking News

ആക്‌സിസ് കോളേജില്‍ ടെക്‌ഫെസ്‌ററ് ബുധനാഴ്ച തുടങ്ങും

axis collegeകൊടകര:കിഴക്കേകോടാലി ആക്‌സിസ് എന്‍ജിനീയറിംഗ് കോളേജില്‍ ടെക്‌നിക്കല്‍ ഫെസ്റ്റ് പൃഥ്വി 2 കെ ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സിവില്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെ ബി.ടെക് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രോജക്റ്റ് എക്‌സ്‌പോ, കെ.എസ്.ഇ.ബി എക്‌സ്‌പോ, എന്‍ജിന്‍മോര്‍ച്ചറി, ജനറല്‍ ക്വിസ്, ഷോര്‍ട്ട് ഫിലിംഫെസ്റ്റ്, ബുള്ളറ്റ് എക്‌സ്‌പോ, ഫാഷന്‍ മത്സരം, ഓഫ് റോഡ് സ്റ്റണ്ട് തുടങ്ങി ഒട്ടേറെ എന്‍ജിനീയറിംഗ് വിസ്മയങ്ങളും കലാവതരണങ്ങളും ഉണ്ടാകും.

സമാപനദിവസമായ വ്യാഴാഴ്ച വൈകീട്ട് 3 ന് തായ്ക്കുടം ബ്രിഡ്ജ് ഡീം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ പ്രോഷോയും ഉണ്ടാകും.പത്രസമ്മേളനത്തില്‍ കോളേജ് യൂണിയന്‍ വൈസ്‌ചെയര്‍മാന്‍ സന്ദീപ് വിജയന്‍, സ്റ്റാഫ് അഡൈസര്‍ പ്രജിത്ത് പ്രഭാകര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ സച്ചിന്‍ ടോം മാത്യു, പി.ആര്‍.ഒ കെ.എസ് .സൂരജ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!