Breaking News

മാലിന്യം തള്ളൽ വ്യാപകം, ജനം പൊറുതി മുട്ടുന്നു.

കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ ചെമ്പുചിറ,പുത്തനോളി പ്രദേശങ്ങളിൽ റോഡരികിലും ജനവാസകേന്ദ്രങ്ങളിലും പതിവായി കോഴിമാലിന്യം തട്ടുന്നതിനാൽ ജനങ്ങൾ ദുരിതത്തിലായി. മുൻപ് റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ്  മാലിന്യം നിറച്ച ചാക്കുകെട്ടുകൾ നിക്ഷേപിച്ചിരുന്നതെങ്കിൽ ഇപ്പോൾ വീടുകളുടെ മുന്നിൽ വരെ ഇവ യഥേഷ്ടം  നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.

ചില കോഴികച്ചവടക്കാരും കാറ്ററിംഗ് യുണിറ്റ് ഉടമകളുമാണ് ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പാതിരാത്രിക്ക്‌ ശേഷം പെട്ടി ഓട്ടോ റിക്ഷകളിൽ കയറ്റിക്കൊണ്ടു വന്ന് റോഡരികിൽ ഉപേഷിച്ച് പോകുകയാണ് ഇവർ ചെയ്യുന്നത്. കൊരേച്ചാൽ പുത്തനോളി തേക്ക് തോട്ടത്തിലൂടെയുള്ള റോഡിൽ ദിവസേനയെന്നോണം മാലിന്യം നിക്ഷേപിക്കുന്നതിനാൽ രാത്രി കാലങ്ങളിൽ ഇത് ഭക്ഷിക്കാനെത്തുന്ന പന്നി,കുറുക്കൻ തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യവും വ്യാപകമാണ്.

അവശിഷ്ടങ്ങൾ ചീഞ്ഞു നാറി ദുർഗന്ധം പരത്തുന്നതിനാൽ പരിസരവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ പ്രദേസങ്ങളിൽ പോലീസിന്റെ രാത്രി കാല പട്രോളിംഗ് ഊർജിതമാക്കി മാലിന്യം തള്ളാനെത്തുന്ന സാമൂഹ്യ ദ്രോഹികളെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!