Breaking News

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേള 2014 ന്റെ ഗ്യാലറി നിര്‍മ്മാണത്തിന്റെ കാല്‍നാട്ടുകര്‍മ്മം നിർവഹിച്ചു

KDA Dinamos Sporting Clubകൊടകര : ഡൈനാമോസ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഒരുക്കുന്ന മാളിയേക്കല്‍ ജോര്‍ജ്ജ് & സാറാമ്മ ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫിയ്ക്കുവേണ്ടിയുള്ള പന്തല്ലൂക്കാരന്‍ ഫ്രാന്‍സീസ് മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ മേള 2014 ന്റെ ഗ്യാലറി നിര്‍മ്മാണത്തിന്റെ കാല്‍നാട്ടുകര്‍മ്മം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, സോമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. ബബീഷ്, രക്ഷാധികാരികളായ പി.ആര്‍. പ്രസാദന്‍, പി.പി. കുമാരന്‍, ട്രോഫി സ്‌പോണ്‍സര്‍ ചെയ്ത ബെന്നി ജോര്‍ജ്ജ്, കണ്‍വീനര്‍ പി.കെ. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

ഇന്ത്യയിലെ പ്രമുഖ 18 സെവന്‍സ് ടീമുകള്‍ പങ്കെടുക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മേള മാര്‍ച്ച് 27 ന് കൊടകര ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!